2023 ഫെബ്രുവരി 26, ഞായറാഴ്‌ച

 ആരാമ  കന്യക ഉണർന്ന നേരം

നക്ഷത്രവിളക്കുകൾ അണഞ്ഞ നേരം

കളമൊഴി നിൻ മൃദുഹാസം കേട്ടെന്റെ

ഹൃദയ വിപഞ്ചിക ഒന്നു മൂളി

ഒന്നു മൂളി.

2022 ഓഗസ്റ്റ് 16, ചൊവ്വാഴ്ച

2013 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച




ആതിര രാവിൽ പൌർണമിയിൽ  പ്രേമ സരോവര കരയിൽ
അനുരാഗ വീണയിൽ ആദ്യത്തെ തന്ത്രിയിൽ ഒരുരാഗ മാലിക മീട്ടുമ്പോൾ
കണ്ടു ഞാൻ ഓമനേ കമല ദളങ്ങൾ നിൻ
നീല വിലോല മിഴി യിണയിൽ



         വിണ്ണിലെ നക്ഷത്ര രാജകുമാരി പൊൻ
         മുരളിയിൽ ഒരു പാട്ടു പാടി
         അതിനൊപ്പം ശ്രുതി മീട്ടി കുഞ്ഞിളം കാറ്റിൽ
         മുല്ലയും തെച്ചിയും ചാരേ




അർദ്ധ നിമീലിത മിഴികളുമായി നീ
ലജ്ജാ വതിയായ് നിന്ന നേരം
തൊന്നിയ തെൻതാ ണെൻ ഹൃദയ വസന്തമേ
അനുരാഗമോ അതോ പരിഭവമോ .


2012 ഏപ്രിൽ 20, വെള്ളിയാഴ്‌ച

ഏകം ഭുവനമതെത്ര മോഹനം 
സാരം പറവതിനെത്ര സാഗരം 
മോഹം കലവതിനെന്തമാന്തം ഈ 
 ദേഹം ശാശ്വതമല്ല ഓര്‍ക്കണം .
 നിന്‍റെ ശവദാഹം  കഴിഞ്ഞു ഞാന്‍ ഉറങ്ങുമ്പോള്‍
രവേറെയായീ .
ഒരുപാട് ഉണ്ടെല്ലോ  ഓര്‍ക്കാന്‍ ?

2011 മേയ് 8, ഞായറാഴ്‌ച

chirakadi

ചിറകടി 


ദാഹത്തിന് സംഭാരം 

ഉഷ്ണത്തിന് കൈവിശറി 

മധുരത്തിന്  കല്‍കണ്ടി

സ്വപ്നങ്ങള്‍കോ ചെറുകഥകള്‍ 

കുഞ്ഞികഥകളും  കവിതകളും

അമ്മപറഞ്ഞതുകേള്‍ക്കുമ്പോള്‍,

സ്കൂളില്‍ കിട്ടിയ അനുഭവകഥകള്‍ 

കവിതകള്‍, യാത്രവിവരണങ്ങളും 

അവധിക്കാലമടുപ്പുകള്‍മാറ്റും

പുതു ചിന്തകളേ വന്നാലും .

chidan athava kunjan athava sujith

 ഒന്നില്‍ ഞാന്‍ ഒന്നാമനല്ലോ
രണ്ടാമനാരുമില്ലല്ലോ
ചിണ്ടനെന്നാണല്ലോ  എന്നെ  സ്കൂളില്‍
 അറിയപ്പെടുന്നത് ചെമ്മേ
പൊഴിക്കരയാണെന്‍റെവീട്  വീട്ടില്‍
 എല്ലാരുമെല്ലാരുമുണ്ട്
ചോല്ലാമോരുസത്യം എന്നാല്‍ എന്നില്‍   
ശ്രദ്ധയില്ലാര്‍ക്കുമേ  നന്നായ്
പഠിക്കു വാനേറെയാണിഷ്ടം എന്നാല്‍
 സ്കൂളില്‍ എത്തുന്നതോ കഷ്ടം 
കുപ്പായമില്ലാഞ്ഞിട്ടല്ല  അത്
വൃത്തിയാക്കാനില്ലയാരും
ജനന രേഖകള്‍ പോലുമില്ല
പൂര്‍ണരൂപത്തിങ്കലായി
പകുതിയില്‍  കീറിയരേഖ  --അതു
പോന്നുപോലുണ്ടെന്‍റെ  സ്കൂളില്‍


 എങ്കിലും  ചിണ്ടനുണ്ടല്ലോ ---- ഭാവിയില്‍
രണ്ടിലും  ഒന്നാമനായി .................