2011 മേയ് 8, ഞായറാഴ്‌ച

chirakadi

ചിറകടി 


ദാഹത്തിന് സംഭാരം 

ഉഷ്ണത്തിന് കൈവിശറി 

മധുരത്തിന്  കല്‍കണ്ടി

സ്വപ്നങ്ങള്‍കോ ചെറുകഥകള്‍ 

കുഞ്ഞികഥകളും  കവിതകളും

അമ്മപറഞ്ഞതുകേള്‍ക്കുമ്പോള്‍,

സ്കൂളില്‍ കിട്ടിയ അനുഭവകഥകള്‍ 

കവിതകള്‍, യാത്രവിവരണങ്ങളും 

അവധിക്കാലമടുപ്പുകള്‍മാറ്റും

പുതു ചിന്തകളേ വന്നാലും .

chidan athava kunjan athava sujith

 ഒന്നില്‍ ഞാന്‍ ഒന്നാമനല്ലോ
രണ്ടാമനാരുമില്ലല്ലോ
ചിണ്ടനെന്നാണല്ലോ  എന്നെ  സ്കൂളില്‍
 അറിയപ്പെടുന്നത് ചെമ്മേ
പൊഴിക്കരയാണെന്‍റെവീട്  വീട്ടില്‍
 എല്ലാരുമെല്ലാരുമുണ്ട്
ചോല്ലാമോരുസത്യം എന്നാല്‍ എന്നില്‍   
ശ്രദ്ധയില്ലാര്‍ക്കുമേ  നന്നായ്
പഠിക്കു വാനേറെയാണിഷ്ടം എന്നാല്‍
 സ്കൂളില്‍ എത്തുന്നതോ കഷ്ടം 
കുപ്പായമില്ലാഞ്ഞിട്ടല്ല  അത്
വൃത്തിയാക്കാനില്ലയാരും
ജനന രേഖകള്‍ പോലുമില്ല
പൂര്‍ണരൂപത്തിങ്കലായി
പകുതിയില്‍  കീറിയരേഖ  --അതു
പോന്നുപോലുണ്ടെന്‍റെ  സ്കൂളില്‍


 എങ്കിലും  ചിണ്ടനുണ്ടല്ലോ ---- ഭാവിയില്‍
രണ്ടിലും  ഒന്നാമനായി .................