2010 ഡിസംബർ 15, ബുധനാഴ്‌ച

ചിട്ടപ്പെടുത്തുവാന്‍   ഒത്തിടാതെ,
ഭാവന തത്തിക്കളിച്ച്ചിടുമ്പോള്‍
 രൂപവും ഭാവവും ഒത്തിടാത്ത
ചിത്രം വരയ്ക്കുവതെങ്ങിനെ  ഞാന്‍.....?
ഒക്കെപ്പെരുക്കി  ഞാന്‍ വെച്ചിടുമ്പോള്‍
ദൂരെയായ്  കേള്‍കുന്നു "ഭാവയാമി"..............

2010 ഡിസംബർ 12, ഞായറാഴ്‌ച

Maranamillathavan..

 വിരളമായ് കണ്ടോരാ  നേരങ്ങളില്‍ എന്നില്‍
വിസ്മയം  പൂത്തൊരാ നിമിഷങ്ങളില്‍
  വ്യഥിത സ്വപ്നങ്ങളെ നുള്ളിനോവിക്കുവാന്‍ 
വീണ്ടും "സുമംഗലി" പാടി ഹേ ഗായകാ നിന്‍റെ  ശബ്ദത്തിന്‍ മാറ്റൊലി                     
 
സ്നേഹപക്ഷി
  ഹൃദയ വേഗങ്ങളെ മന്ദമാക്കി
ആര്‍ദ്രത --  വിറയാല്‍ ഞരമ്പുകള്‍
 മുറുകി  --പിന്നെ അയഞ്ഞുമെല്ലേ മണ്ണിനെ ചുംബിച്ചു  ദൂരെ പറന്നുപോയ് 
വെയിലിനെ തിന്നുന്ന സ്നേഹപക്ഷി

2010 ഡിസംബർ 11, ശനിയാഴ്‌ച

MAANISHAADA

ഹരിതാഭമാകും ഗ്രാമശ്രീയെന്നും !
കവിതയായ് കോറിയ കവികള്‍തന്‍  ‍ഭാവന
പൂര്‍ണമായ്എന്നും നിലനിന്നു  കാണുവാന്‍ 
അര്‍പ്പണം ചെയ്തൊരാ പുണ്ണ്യമനസ്സേ.................   ഈയാഗഭൂവില്‍ അഹിംസ 
 പടര്‍ത്തുവാന്‍
സന്ദേശം നല്‍കിയ ഗാന്ധി  മഹേശന്റെ  മന്ദാരം പൂക്കുന്ന ബലികുടീരത്തിന്റെ               
മുന്നിലായ് കുറ്റങ്ങള്‍ ഏറ്റു പറകനാം.........................     .
               

            മാനിഷാദ"

2010 ഡിസംബർ 6, തിങ്കളാഴ്‌ച

amma

 ജനിമ്രിതിക്കുള്ളില്‍  ആദ്യമായ് വിരിയുന്ന 
അക്ഷരകൂട്ടമാനമ്മ
അമ്മിഞ്ഞപാലാകും അമൃത് ചുരത്തുന്ന
സ്നേഹപ്രവാഹമാനമ്മ
മന്ദം ചലിക്കുന്ന പോന്നോമനയുടെ
ചുണ്ടിലെ പുഞ്ചിരിപ്പൂവിരിയെ
കൊരിയെടുതുതന്‍ മാറോടു ചേര്‍ത്തിട്ടു
ഉമ്മ കൊടുക്കുന്നോരമ്മ
അഗാധമാം സ്നേഹമാനമ്മ
പൂനിലാവാനെന്നും അമ്മ
സ്നേഹമാനമ്മ ത്യാഗമാനമ്മ
ഉണ്മ്മ യാനെന്നെന്നും അമ്മ
   ഉണ്മ്മ യാനെന്നെന്നും അമ്മ.